വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

Tuesday 16 January 2018 8:44 pm IST

നെടുങ്കണ്ടം: ഭര്‍ത്താവിന്റെ ജ്യേഷ്ഠനും ബന്ധുക്കളും ചേര്‍ന്ന് വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. പൂപ്പാറ മുള്ളന്‍തണ്ട് മുണ്ടോംകണ്ടത്തില്‍ റെജിമോന്റെ ഭാര്യ ഷൈലജ(42)യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനും തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. നിലവില്‍ ഉണ്ടായിരുന്ന വഴി ജ്യേഷ്ഠനും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ അടച്ചുകെട്ടാന്‍ ഒരുങ്ങിയപ്പോള്‍ എതിര്‍ത്ത തന്നെ ആക്രമിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറഞ്ഞു. ഇത് സംബന്ധിച്ച് ശാന്തമ്പാറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.