ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്

Wednesday 17 January 2018 2:00 am IST

 

ഹരിപ്പാട്: ദേശീയ പാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് തെക്ക്ഭാഗം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്സ് മണ്ണെടുത്ത താഴ്ചയിലേക്ക് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. 

  പരിക്കറ്റ കൊല്ലം കരിപ്പുഴ സ്വദേശികളായ സഫിയത്ത്, നവാസ്, സഫീന, സുഹറ ബീവി, ജമീല ബീവി,ബസ്സ് ഡ്രൈവര്‍ അനുപ് എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കും നട്ടെല്ലിനും കൈക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. 

  മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്‍കി വിട്ടയച്ചു. വിവാഹവുമായി ബന്ധപ്പെട്ട് പാലക്കാട് അടുക്കള കാണല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ കൊല്ലത്തേക്ക് വരുമ്പോള്‍ തിങ്കളാഴ്ച രാത്രി 11ന് ഇടയിലായിരുന്നു അപകടം. 

  അപകടത്തില്‍പ്പെട്ട ബസ്സ് തലകീഴായി മറിയുകയായിരുന്നു.തൊട്ടടുത്ത് കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ബസ്സിനുള്ളില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.