വയലാറിനരികില്‍ ചന്ദ്രമതിക്ക് അന്ത്യനിദ്ര

Wednesday 17 January 2018 2:00 am IST

 

ചേര്‍ത്തല: അനശ്വര കവിയുടെ സ്മൃതി മണ്ഡപത്തിന് അരുകില്‍ ചന്ദ്രമതി തമ്പുരാട്ടിയ്ക്ക് അന്ത്യനിദ്ര. വയലാര്‍ രാമവര്‍മ്മയുടെ ആദ്യപത്നി ചന്ദ്രമതിക്ക് രാഘവപറമ്പിലെ കവിയുടെ സ്മൃതിമണ്ഡപത്തിന് സമീപമാണ് അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്. 

  ഇന്നലെ ഉച്ചയ്ക്ക് വയലാര്‍ രാമവര്‍മ്മയുടെ മകന്‍ ശരത്ത്ചന്ദ്രവര്‍മ്മ ചിതയ്ക്ക് തീകൊളുത്തി. ചന്ദ്രമതി തമ്പുരാട്ടിയുടെ സഹോദരിയും ശരത്തിന്റെ മാതാവുമായ ഭാരതി തമ്പുരാട്ടിയും ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. 

  വയലാര്‍ രവി എംപി, എ.എം. ആരീഫ് എംഎല്‍എ തുടങ്ങിയവരും  കവിയുടെ നാമധേയത്തിലുള്ള വയലാര്‍ രാമവര്‍മ്മ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ബിജെപി ജില്ലാ കമ്മിറ്റിക്കു വേണ്ടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.