അമ്പലപ്പുഴ: കേരള എന്‍ജിഒ യൂണിയന് മെഡിക്കല്‍ കോളജ് ഏരിയ സമ്മേളനം ആശുപത്രി ലറ്റര്‍ ഹാളില്‍ നടത്തുന്നത് വിവാദമാകുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിയും പരിസരത്തും സമരങ്ങളും സമ്മേളനങ്ങളും നിരോധിച്ചിരുന്നു ഇതു നിലനില്‍ക്കെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ യൂണിയന്റെ ഏരിയ സമ്മേളനം പഠനാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട ലെറ്റര്‍ ഹാളില്‍ വെച്ച് ഇന്ന് നടക്കുന്നത്. കളര്‍കോട് മുതല്‍ തോട്ടപ്പള്ളി വരെയുള്ള നൂറുകണക്കിന് എന്‍ജിഒ യൂണിയന് പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇത് വരും ദിനങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: