'പിണറായി ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷയില്ല'

Tuesday 16 January 2018 9:29 pm IST

 

ആലപ്പുഴ: പിണറായി ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷയില്ലെന്ന് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി. രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ പീഡകരാകുന്നത് അതിന്റെ തെളിവാണ്. 

  പീഡനക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇനിയും ഉണ്ടെന്നുള്ളത് ഭീതിയുളവാക്കുന്നു. ആലപ്പുഴ മംഗലത്ത് പീഡിപ്പിക്കപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും  പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് കേസ് അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം മഹിളാമോര്‍ച്ച ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുവാനും തീരുമാനിച്ചു. 

  ബിജെപി ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയന്‍, മഹിളാമോര്‍ച്ച  ആലപ്പുഴ നിയോജക മണ്ഡലം ഭാരവാഹികളായ  പ്രതിഭ, റോഷ്നി, കവിത എന്നിവരും കൂടെയുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.