ചൂട്ടുമാലി സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം

Tuesday 16 January 2018 9:30 pm IST

 

എടത്വാ: ചൂട്ടുമാലില്‍ എല്‍പിജി സ്‌കൂളിലെ ശൗചാലയ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ജില്ല വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കി. ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ സെബാസ്റ്റ്യന്‍ എം. ജോസഫിന്റെ പിതാവ് ബന്‍സന്‍ ജോസഫിനാണ്  ധനസഹായം നല്‍കിയത്. 

  തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ തലവടി എഇഒ ശശികുമാര്‍ ജി. വാര്യര്‍ 50,000 രൂപായുടെ ചെക്ക് കൈമാറി.   സംഭത്തെ തുടര്‍ന്ന് അടച്ചിട്ട ചൂട്ടുമാലി എല്‍പിജി സ്‌കൂള്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കാനും, സംഭവം നേരില്‍ കണ്ട സഹപാഠികളായ കുട്ടികള്‍ക്ക് കൗണ്‍സില്‍ നടത്താനും തീരുമാനിച്ചു. 

  സ്‌കൂള്‍ മുറിയിലിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഭയമായതിനാല്‍ താല്കാലിക ഷെഡ്ഡ് സ്ഥാപിച്ച് പഠനം പുറത്തേക്ക് ആക്കാനും തീരുമാനിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ദാരുണ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മാനേജ്‌മെന്റ് പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍  പ്രതിഷേധം ഉയര്‍ന്നു. 

  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കൂള്‍ മാനേജരെ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച നേരില്‍ കണ്ട് ചര്‍ച്ച ചെയ്യാമെന്ന് മാനേജര്‍ സമ്മതിച്ചു. 11 വിദ്യാര്‍ത്ഥകളും രണ്ട് സ്ഥിരം അധ്യാപികയും പാചകക്കാരിയും ഉള്‍പ്പെടെ നാല് ജീവനക്കാരുമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍ പൂട്ടിയതോടെ പത്ത് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തുലാസിലായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.