മാമ്പഴം അട

Wednesday 17 January 2018 2:30 am IST

ആവശ്യമുള്ള സാധനങ്ങള്‍

1. മാമ്പഴം ചെറിയ കഷ്ണങ്ങളാക്കിയത്- ഒരു കപ്പ്

2. പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍

3. ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

5. അരിപ്പൊടി - ഒരു കപ്പ്

6. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

 ഒരു പാത്രം അടുപ്പില്‍ വച്ച് മാങ്ങയും പഞ്ചസാരയും ഇടുക. 

പഞ്ചസാര ഉരുകി മാങ്ങയില്‍ പിടിച്ചു കഴിയുമ്പോള്‍ ഏലയ്ക്കാപ്പൊടി വിതറി വാങ്ങുക. അരിപ്പൊടിയില്‍ തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. വാഴയിലയില്‍ കനം കുറച്ച് മാവ് പരത്തുക. 

തയ്യാറാക്കിവച്ചിരിക്കുന്ന പഴക്കൂട്ട് അകത്തുവച്ച് മടക്കുക. 

ആവികയറ്റി അട വേവിച്ചെടുക്കുക. സ്വാദേറു മാമ്പഴം അട തയ്യാര്‍. 

 

ശര്‍ക്കര അട

അരിപ്പൊടി -250 ഗ്രാം

തേങ്ങ -തിരുമ്മിയത് 

ശര്‍ക്കര- 150 ഗ്രാം 

ഉപ്പ്-ഒരു ടീസ്പൂണ്‍

എണ്ണ  മാവ് കുഴയ്ക്കുന്നതിനായി

പാകം ചെയ്യുന്നവിധം: 

മാവ് തിളപ്പിച്ച വെള്ളവും എണ്ണയും ഉപ്പും ചേര്‍ത്ത് നന്നായി മയപ്പെടുന്നതുവരെ കുഴയ്ക്കുക. എന്നിട്ട് അവയെ ആവശ്യാനുസൃതം ഉരുളകളാക്കുക. അതിനുശേഷം ചീകിയെടുത്ത ശര്‍ക്കരയിലേക്ക് തിരുമ്മിയ തേങ്ങ ചേര്‍ക്കുക. കഴുകി വൃത്തിയാക്കിയ വാഴയിലയില്‍ ഉരുളകളാക്കി വച്ചിരിക്കുന്ന മാവ് നേര്‍മ്മയായി പരത്തുകയും അതിലേക്ക് ശര്‍ക്കര-തേങ്ങ മിശ്രിതം ചേര്‍ക്കുക. എന്നിട്ട് പകുതിയായി മടക്കി വശങ്ങളൊട്ടിച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.