മധുര: ജെല്ലിക്കെട്ടിനിടെ രണ്ടു കാണികളെ കാളകള്‍ കുത്തിക്കൊന്നു. ശീരവയലിലും ശിവഗംഗയിലും രാവിലെയാണ് സംഭവം. 50 പേര്‍ക്ക് പരിക്കേറ്റു. കാരൈക്കുടി സ്വദേശി രാമനാഥന് (45) പുതുക്കോട്ടൈ സ്വദേശി കാശി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച മധുരയില്‍ ഒരാളെ കാള കുത്തിക്കൊന്നിരുന്നു. ജെല്ലിക്കെട്ട് തുടങ്ങും മുന്‍പ് അജ്ഞാതര്‍ അഴിച്ചുവിട്ട കാളകളാണ് പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട മഞ്ഞുവിരട്ട് എന്ന പരിപാടിയുണ്ട്. ഇണങ്ങാത്ത അനവധി കാളകളെ ഒന്നിച്ച് അഴിച്ചുവിടുക. ഇത്തരമൊന്നിന് ഇടയ്ക്കാണ് കാളകള്‍ കാണികളെ കുത്തിമലര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: