നെതന്യാഹു യോഗിയെ കണ്ടു; താജ്മഹല്‍ സന്ദര്‍ശിച്ചു

Wednesday 17 January 2018 2:50 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭാര്യ സാറയോടൊപ്പം ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചു. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി അദ്ദേഹത്തിന് സ്വാഗതമോതി. നെതന്യാഹുവും സംഘവും ഒരു മണിക്കൂറിലെറെ ചെലവഴിച്ചശേഷമാണ് തിരിച്ചു പോയത്. 

നെതന്യാഹുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് താജ് മഹലിലെ സുരക്ഷ ശക്തമാക്കിയിരുന്നു. രാവിലെ 10.20 മുതല്‍ 12.30 വരെ താജ്മഹലിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ കാറുകളും, ആളുകളും പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷികം കൂടിയാണ് നെതന്യാഹുവിന്റെ ഈ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ഭാഗമായി ദല്‍ഹിയിലെ തീന്‍ മൂര്‍ത്തി ചൗക്കിനെ തീന്‍ മൂര്‍ത്തി ഹൈഫ ചൗക്ക് എന്നാക്കി ഞായറാഴ്ച മാറ്റി. നെതന്യാഹുവിനോടൊപ്പം 130 പേരടങ്ങുന്ന വ്യാപാര വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്.

ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു മോദിക്കൊപ്പം സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.