കള്ളപ്പണം വെളുപ്പിക്കല്‍: ലാലുവിന്റെ മരുമകന് നോട്ടീസ്

Tuesday 16 January 2018 11:13 pm IST

ന്യുദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ  ഒരു മരുമകന് കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ലാലുവിന്റെ നാലാമത്തെ മകളുടെ ഭര്‍ത്താവ് രാഹുല്‍ യാദവിനാണ് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പത്‌നീമാതാവും ലാലുവിന്റെ ഭാര്യയുമായ രാബ്‌റി ദേവിക്ക് ഒരു കോടിയോളം രൂപ രാഹുല്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമന്‍സ്്. ഈയാഴ്ച അവസാനത്തോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിന് മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ മകളും എംപിയുമായ മിസയെയും ഭര്‍ത്താവ് ശൈലേഷ് കുമാറിനെയും പലതവണ ചോദ്യം ചെയ്തിരുന്നു.മിസ് മിഷൈല് പാക്കേഴ്‌സ് ആന്‍ഡ് പ്രിന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിച്ചതുമായി  ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.