ദേരാ സച്ഛാ കലാപം: 126 കോടിയുടെ നഷ്ടം

Tuesday 16 January 2018 11:20 pm IST

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ ഹരിയാനയിലും പഞ്ചാബിലുമുണ്ടായ കലാപത്തില്‍ ആകെ നഷ്ടം 126 കോടി.

2017 ആഗസ്റ്റ് 28നാണ് സിങ്ങിനെ 20 വര്‍ഷത്തെ തടവിന് സിബിഐ കോടതി വിധിച്ചത്. തുടര്‍ന്നാണ് ഗുര്‍മീതിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ടത്. പൊതുജന-സ്വകാര്യ മുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കണക്കുകളാണിവ. 

ഏറ്റവും കൂടുതല്‍ നഷ്ടം ഹരിയാനയിലെ അംബാലയിലാണ്, 46.84 കോടി. ഫത്താബാദില്‍ 14.87 കോടിയുടെ  നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഫത്തീബാദില്‍ സംഘര്‍ഷം അടിച്ചമര്‍ത്താനാണ് ഈ തുക ചെലവഴിച്ചത്. അതിനാല്‍ ഫത്തീബാദില്‍ പൊതു-സ്വകാര്യ മുതലുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ല. ദേരാ സച്ചയുടെ ആസ്ഥാനമായ സിര്‍സയില്‍ 13.57 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. കലാപത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ച്കുളയില്‍ 10.57 കോടിയുടെ നഷ്ടത്തോടൊപ്പം 36 പേര്‍ കൊല്ലപ്പെട്ടു. മറ്റ് ജില്ലകളായ ഹിസാര്‍, ജഹാര്‍, റിവാരി, മൊഹിന്ദേഗ്രാഹ്, പല്‍വാല്‍, ജിന്ദ്, തുടങ്ങിയ ഇടങ്ങളിലും നാശം കണക്കാക്കിയിട്ടുണ്ട്. 

2002ലാണ് വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങിനെതിരെ  ആശ്രമത്തിലെത്തിയ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.