ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍, 2000 ല്‍ ജനിച്ച പുതു വോട്ടര്‍മാരെ പങ്കെടുപ്പിക്കാന്‍ ബിജെപിയുടെ ബൃഹദ് പദ്ധതി. വോട്ടര്‍പട്ടികയില്‍ ഇവരുടെ മുഴുവന്‍ പേരുചേര്‍ക്കാന്‍ പ്രത്യേക മൊബൈല്‍ ആപ് പാര്‍ട്ടി ആരംഭിക്കുന്നു. ഈ ആഴ്ച പ്രോഗ്രാം ആപ്ലിക്കേഷന്‍ പുറത്തിറക്കും. വ്യാഴാഴ്ച പദ്ധതി അവതരിക്കും.
യുവമോര്ച്ചയുടേതാണ് പദ്ധതി. ആപ് വഴി, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഇന്റര്‍നെറ്റ് സൗകര്യം വിനിയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതടക്കം സംവിധാനങ്ങളുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: