കൊച്ചി: കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മിച്ച തടയണ പൊളിക്കാനുള്ള കളക്ടറുടെ നോട്ടീസിലുള്ള സ്റ്റേ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി.
എംഎല്‍എയുടെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ എട്ട് ഏക്കറില്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ഡിസംബര്‍ 12 നാണ് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ അബ്ദുള്‍ ലത്തീഫ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: