ഗുരുവായൂര്‍: ഈ മാസം 19ന് കാലാവധി പൂര്‍ത്തിയാകുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പുതിയ ആറ് അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. അഡ്വ. കെ.ബി. മോഹന്‍ദാസ്, എം.വി. ജയന്, പി. ഗോപിനാഥന്(തൃശൂര്‍), കെ.കെ. രാമചന്ദ്രന്(കണ്ണൂര്‍), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (തിരുവനന്തപുരം), ദേവസ്വം ജീവനക്കാരുടെ പ്രതിനിധി പ്രശാന്ത് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഏഴിന് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചെയര്‍മാനായി അഡ്വ. കെ.ബി. മോഹന്‍ദാസിനെ പരിഗണിക്കുമെന്നും അറിയുന്നു. നിലവിലുള്ള കോണ്‍ഗ്രസ് ഭരണസമിതിയുടെ രണ്ടു വര്‍ഷത്തെ കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാവുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ അംഗങ്ങളെ നിയമിക്കുന്നത്. ഒന്‍പതംഗ ഭരണസമിതിയില്‍ മൂന്നംഗങ്ങള്‍ സ്ഥിരാംഗങ്ങളാണ്. കോഴിക്കോട് സാമൂതിരി കെ.സി. ശ്രീമാനവേദന്‍ രാജ (ഉണ്ണി അനുജന് രാജ), ക്ഷേത്രം തന്ത്രി പി.സി. നാരായണന് നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവര്‍ പുതിയ ഭരണസമിതിയിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: