ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വഴി ഇനി പതഞ്ജലി ഉത്പന്നങ്ങളും

Wednesday 17 January 2018 1:32 am IST

മുംബൈ: ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാകാന്‍ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി  ആയുര്‍വ്വേദ്. പുതിയ ഇ-കൊമേഴ്‌സ് സംവിധാനത്തിനൊപ്പം ആമസോണ്‍, ഫ്‌ൡപ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയിലൂടെയും പതഞ്ജലി ഉത്പന്നങ്ങള്‍ ഇനി ജനങ്ങളിലേക്കെത്തും.

ഹരിദ്വാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പതഞ്ജലി  ഉത്പന്നങ്ങള്‍ എല്ലാ വീട്ടുപടിക്കലും എത്തിക്കുവാനുള്ള വിശദമായ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. പരീക്ഷണ ഘട്ടത്തില്‍ തന്നെ ഇ-കൊമേഴ്‌സ് വേദിയായ www.patanjali ayurved.net ന് മികച്ച ലാഭവും പ്രതികരണവുമാണ് ലഭിച്ചത്. ഡിസംബറില്‍ ഓണ്‍ലൈന്‍ വ്യാപാരം 10 കോടി കടന്നുവെന്നും പതഞ്ജലി ആയുര്‍വ്വേദ് അറിയിച്ചു.

ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ലക്ഷ്യം പരമ്പരാഗത ചെറുകിട വിപണിയുടെ സാധ്യതകള്‍ക്കപ്പുറം ഉചിതവും കാര്യക്ഷമവുമായി ഇഷ്ടമുളളത് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു എന്നത് കൂടിയാണെന്ന് ബാബാ രാം ദേവ് അഭിപ്രായപ്പെട്ടു. 2016-17ല്‍ പതഞ്ജലി യുടെ ലാഭം 10,500 കോടി രൂപ കടന്നിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതിന്റെ ഇരട്ടി ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും 50,000 കോടി രൂപയുടെ വാര്‍ഷിക ഉത്പാദന ശേഷി തങ്ങള്‍ക്കുണ്ടെന്നും പതഞ്ജലി വ്യക്തമാക്കി.

പുതിയ ഇ-കൊമേഴ്‌സ് സംവിധാനവും കച്ചവട പങ്കാളിത്തവും കമ്പനിയെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും വിപണന കേന്ദ്രങ്ങളിലേക്കെത്താന്‍ സാധിക്കാത്തവര്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്കും ഓണ്‍ലൈന്‍ സംവിധാനം സഹായിക്കുമെന്നും പതഞ്ജലി ആയുര്‍വേദ് സിഇഒയും ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.