ഐഎഎസ് ഇന്റര്‍വ്യൂ പരിശീലനം

Wednesday 17 January 2018 1:49 am IST

പാലാ: ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്കു പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം ലൂര്‍ദ് സെന്റര്‍ ക്യാമ്പസില്‍  സൗജന്യ ഇന്റര്‍വ്യൂ പരിശീലനം നല്‍കും. ആദ്യഘട്ടം 19ന് രാവിലെ 9.30ന് ആരംഭിക്കും. മൂന്നു ഘട്ടങ്ങളായുളള പരിശീലനപരിപാടിയുടെ  ഉദ്ഘാടനം എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. 

വിദഗ്ദ്ധരുടെ ക്ലാസുകളും മോഡല്‍ ഇന്റര്‍വ്യൂ സെഷനുകളും അടങ്ങിയ പരിശീലനത്തിന് ഡോ.അലക്‌സാണ്ടര്‍ പി. ജേക്കബ്, റ്റി. ബാലകൃഷ്ണന്‍, റ്റി.കെ ജോസ,് ഡോ.ബി. സന്ധ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മെയിന്‍ പരീക്ഷ പാസ്സായവര്‍ക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കാം. ഫോണ്‍: 9447421011, 9497431000.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.