മൂവാറ്റുപുഴ വലിയ പള്ളി പൂട്ടിയത് റദ്ദാക്കി

Wednesday 17 January 2018 2:08 am IST

കൊച്ചി: മൂവാറ്റുപുഴ വലിയ പള്ളി പൂട്ടിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റിസീവര്‍ ഭരണത്തിലായിരുന്ന പള്ളിയുടെ താക്കോല്‍ നേരത്തെ ഭരണം നടത്തിയവര്‍ക്ക് കൈമാറണമെന്ന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിട്ടുള്ളതിനാലാണ് പള്ളി പൂട്ടിയ ആര്‍ഡിഒയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയത്.

2016 ലെ കോടതിയുത്തരവനുസരിച്ച് റിസീവറില്‍ നിന്ന് നേരത്തെ ഭരണാധികാരികള്‍ താക്കോല്‍ കൈപ്പറ്റിയശേഷം നടന്ന ഒരു ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ഡിഒ പള്ളി പൂട്ടി താക്കോല്‍ കൈവശം സൂക്ഷിച്ചത്. ഇതിനെതിരെ ടിവി കുര്യാക്കോസ് കത്തനാര്‍, മാര്‍ക്കോസ് പൈലി, വര്‍ക്കി ആനക്കോട്ടില്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.