മൂന്നാം ജയം തേടി ബ്ലാസ്‌റ്റേഴ്‌സ്

Wednesday 17 January 2018 3:29 am IST

ജാംഷഡ്പൂര്‍: കോച്ച് മാറിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയും മാറി. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ട് എവേ മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ച അവര്‍ മൂന്നാം വിജയത്തിന് തയ്യാറെടുക്കുകയാണ്. ജെആര്‍ ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ അരങ്ങേറുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ അവര്‍ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പൂര്‍ എഫ്‌സിയെ എതിരിടും.

ഫോമിലേക്കുയര്‍ന്ന ഇയാന്‍ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. കഴിഞ്ഞ രണ്ട് എവേ മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയശില്‍പ്പിയാണ് ഹ്യൂം. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ഹാട്രിക്കും നേടി. ഹ്യൂമിനൊപ്പം സിറോണ്‍ കിസിറ്റോയും കറേജ് പെക്കുസണും ചേരുന്നതോടെ കേരളാ ടീമിന് വിജയമൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ കോച്ചായ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജാംഷഡ്പൂരിന് ഹോം ഗ്രൗണ്ടില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായിട്ടില്ല. പത്ത് മത്സരങ്ങളില്‍ പതിനാലു പോയിന്റു നേടിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റു നിലയില്‍ ആറാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.