സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം അകലെ. 287 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുപിടിക്കുന്ന അവ ര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 252 റണ്‍സ് കൂടി വേണം.
സ്റ്റമ്പെടുക്കുമ്പോള്‍ പൂജാരയും (11) പാര്‍ത്ഥിവ് പട്ടേലും (5) പുറത്താകാതെ നില്ക്കുന്നു.
ഓപ്പണര്‍മാരായ മുരളി വിജയ് (9), കെ എല്‍ രാഹുല്‍ (4), ക്യാപ്റ്റന്‍ വിരാട് കോഹ് ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം ഇന്നിങ്ങ്സില്‍ 28 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ രണ്ടാം ഇന്നിങ്ങ്സില്‍ 258 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ ലക്ഷ്യം 287 റണ്‍സായത്.
മുന്‍ നായകന് എബി ഡിവില്ലിയേഴ്സ് ഓപ്പണര്‍ എല്‍ഗാര്‍ എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്ങ്സില്‍ 258 റണ്‍സ് നേടിയത്. മൂന്നാം ദിനത്തില്‍ പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് 80 റണ്‍സ് നേടി ടോപ്പ് സ്കോററായി. നേരിട്ട 121 പന്തില്‍ പത്തെണ്ണം അതിര്‍ത്തി കടത്തി. എല്ഗാറുമൊത്ത് മൂന്നാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷമിയുടെ പന്തില്‍ കീപ്പര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്്. ഡിവില്ലിയേഴ്സിന് പിന്നാലെ എല്‍ഗാറും കീഴടങ്ങി. 121 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 61 റണ്‍സ് കുറിച്ചിട്ടു. ഷമിയാണ് എല്‍ഗാറിനെയും വീഴ്ത്തിയത്.രാഹുല്‍ ക്യാച്ചെടുത്തു.
ശക്തമായി ചെറുത്തുനിന്ന നായകന് ഡു പ്ലെസിസിനെ ബുംറ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 141 പന്ത് നേരിട്ട ഡു പ്ലെസിസ് 48 റണ്‍സ് എടുത്തു. 26 റണ്‍സ് നേടിയ ഫിലാന്‍ഡറെ ഇയാന്‍ ശര്‍മ മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ വാലറ്റ നിര തകര്‍ന്നു. മഹരാജും റബഡയും എന്‍ഗിഡിയും അനായാസം കീഴടങ്ങി.
മുഹമ്മദ് ഷമി 49 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ 70 റണ്‍സിന് മൂന്നുപേരെ പുറത്താക്കി. ഇയാന്‍ ശര്‍മയ്ക്ക് രണ്ട് വിക്ക്റ്റ് ലഭിച്ചു. നാല്‍പ്പത് റണ്‍സാണ് വിട്ടുകൊടുത്തത്.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സ് 335, ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് 307
ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്ങ്സ്: എ.കെ മാര്‍ക്രം എല്‍ബിഡബ്ളിയു ബി ബുംറ 1, ഡി എല്‍ഗാര്‍ സി രാഹുല്‍ ബി ഷമി 61, എച്ച്.എം അംല എല്‍ബിഡബ്്ളിയു ബി ബുംറ 1, എബി ഡിവില്ലിയേഴ്സ് സി പട്ടേല്‍ ബി മുഹമ്മദ് ഷമി 80, ഡു പ്ലെസിസ് സി ആന്‍ഡ് ബി ബുംറ 48, ഡിക്കോക്ക് സി പട്ടേല്‍ ബി മുഹമ്മദ് ഷമി 12, ഫിലാന്‍ഡര്‍ സി വിജയ് ബി ഇയാന്‍ ശര്‍മ 26, മഹരാജ് സി പട്ടേല്‍ ബി ഇയാന്‍ ശര്‍മ 6, റബഡ സി കോ്ഹ് ലി ബി മുഹമ്മദ് ഷമി 4, മോര്‍ക്കല്‍ നോട്ടൗട്ട് 10, എന്‍ഗിഡി സി വിജയ് ബി അശ്വിന് 1, എക്സ്ട്രാസ് 8, ആകെ 258.
വിക്കറ്റ് വീഴ്ച: 1-1, 2-3,3-144, 4-151, 5-163, 6-209, 7-215, 8-245, 9-245
ബൗളിങ്: അശ്വിന് 29.3 – 6- 78-1, ബുംറ 20-3-70-3, ഇയാന്‍ ശര്‍മ 17-3- 40-2, മുഹമ്മദ് ഷമി 16-3-49-4, എച്ച്.എച്ച്. പാണ്ഡ്യ 9-1-14-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: