കനത്ത മൂടല്‍ മഞ്ഞ്: ദല്‍ഹിയില്‍ ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായി

Wednesday 17 January 2018 10:37 am IST

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. ബുധനാഴ്ച രാവിലെ ഒന്‍പത് ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ താപനില. 100 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കാത്ത രീതിയിലുള്ള മൂടല്‍ മഞ്ഞും തുടരുകയാണ്. ഇതേതുടര്‍ന്നു ട്രെയിന്‍-വ്യോമ ഗതാഗതങ്ങള്‍ താറുമാറായി.

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. 21 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 13 ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.