ശ്രീജീവ് കേസില്‍ പോലീസ് ഒത്തുകളിച്ചു

Wednesday 17 January 2018 10:41 am IST

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച്‌ വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലതെന്നും അതിന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തെ അതീവഗുരുതരമായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാണക്കാക്കുന്നത്. ഇത്തരം കേസുകളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡി മരണത്തിന്റെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളെ കുറിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്നും മോഹന്‍ദാസ് പറഞ്ഞു.

ശ്രീജിത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചുവെന്ന് ബോധ്യപ്പെടും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരാണ് ഇന്നും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. 

സുഹൃത്തുക്കള്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരം നടത്തുന്നുണ്ട് ശ്രീജിത്ത് സമരം അവസാനിപ്പിക്കും വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് സുഹൃത്തുക്കള്‍. നേരത്തെ, ശ്രീജീവിന്റെ മരണത്തിലെ അന്വേഷണത്തില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണം തേടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.