കൊച്ചി: തോമസ് ചാണ്ടിക്ക് താല്‍ക്കാലിക ആശ്വാസവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണത്തില്‍ കയ്യേറ്റം മനപ്പൂര്‍വമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചാണ്ടിക്കെതിരെ വന്ന രണ്ട് ഹര്‍ജികളില്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഇത്തരമൊരു നിരീക്ഷണം.
ഇപ്പോള്‍ എഫ്ഐആര്‍ ഇടേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണം. സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം നോട്ടീസ് നല്കി കക്ഷികളെ കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പഞ്ചായത്ത് അംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്കിയ ഹര്ജികളണ്തീര്പ്പാക്കിയത്. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹര്‍ജി നല്കിയ വിനോദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: