യുദ്ധവിമാനത്തില്‍ പറന്ന് നിര്‍മല സീതാരാമന്‍

Wednesday 17 January 2018 2:29 pm IST

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. സുഖോയ് എസ് യു -30 വിമാനത്തിലാണ് അവര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. ജോധ്പൂരിലെ വ്യോമ താവളത്തില്‍ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ സഞ്ചരിച്ചത്. 

വ്യോമസേനയുടെ യുദ്ധവമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും അതിന്റെ ശേഷി സംബന്ധിച്ച പരിശോധിക്കുന്നതിനുമാണ് അവര്‍ യാത്ര നടത്തിയതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.