കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് സുഖചികിത്സ നല്കിയ സംഭവത്തില്‍ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് പ്രതികള്‍ സുഖചികിത്സ നല്‍കിയത്. ആശുപത്രിയില്‍ തടവുകാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും ആശുപത്രി രേഖകള്‍ പുറത്തു പോയത് അന്വേഷിക്കാനും ഡിഐജി നിര്‍ദേശം നല്കി.
ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ചികിത്സ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കെ.ക. രമ ജയില്‍ ഡിജിപി ആര്. ശ്രീലേഖയ്ക്ക് പരാതി നല്‍കും.
സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ പ്രതികള്‍ക്ക് കാവല്നിന്നിരുന്നതെന്നും ചിലര്‍ ഇവിടെ ചികിത്സ തുടരുന്നതായുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: