നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

Wednesday 17 January 2018 2:38 pm IST

 

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് തയാറാക്കിയ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്ന ദിലീപിന്റെ വാദം പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റപത്രം എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പോലീസ് തീരുമാനം. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാന്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇത് പ്രചരിക്കുമെന്നും ഇതിന് അനുവദിക്കരുതെന്നുമാണ് പോലീസിന്റെ വാദം. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ പ്രോസിക്യൂഷന്‍ സമയം ചോദിച്ചതിനാലാണ് കോടതി ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.