ബാര്‍ കോഴക്കേസ്: പ്രതികരിക്കാനില്ലെന്ന് മാണി

Wednesday 17 January 2018 2:55 pm IST

പാലാ: ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയില്‍ തന്നെയാണ്. വിജിലന്‍സിന് 45 ദിവസം കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മാണി വ്യക്തമാക്കിയത്.

കേസില്‍ മാണിക്കെതിരേ തെളിവൊന്നും ലഭിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും മാണിക്ക് തുണയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.