മെഡിക്കല്‍ കോഴ : സിബിഐക്ക് നോട്ടീസ്

Wednesday 17 January 2018 2:56 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ സിബിഐക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഒഡിഷ ഹൈക്കോടതി മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്ന കേസിലാണ് നോട്ടീസ്. ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. 

ഈ മാസം 22നകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സംഭാഷണം പുറത്തായതിനെതിരെ ജസ്റ്റിസ് ഖുദ്ദുസി കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയര്‍ക്കെതിരെയും അത് പുറത്ത് വിട്ടവര്‍ക്കെതിരെയും നടപടി വേണമെന്നും ഖുദ്ദുസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഖുദ്ദുസിയും ലക്നൗവിലെ പ്രസാദ് എജ്യുക്കേഷണല്‍ ട്രസ്റ്റ് പ്രതിനിധി ബി.പി.യാദവ്, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.  പ്രസാദ് ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് അനുകൂലമായ വിധി സമ്പാദിക്കാന്‍ സുപ്രീംകോടതിയിലെയും അലഹാബാദ് ഹൈക്കോടതിയിലെയും ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഐ.എം.ഖുദ്ദുസി കോഴ പണം വാങ്ങിയെന്നാണ് സിബിഐ കേസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.