ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം

Wednesday 17 January 2018 3:03 pm IST

ന്യൂദല്‍ഹി: ഭീകരതയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ തിരിച്ചറിയണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡയായെയും ആണ് ഭീകരര്‍ കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുവഴി ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നും ഭീകരവാദം അന്താരാഷ്ട്ര സമൂഹത്തിന് പുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.