കോടിയേരിയെ പരിഹസിച്ച് ജയശങ്കര്‍; ചൈനയെ നിലനിര്‍ത്താന്‍ ഇന്ത്യയെ തകര്‍ക്കണം

Wednesday 17 January 2018 3:36 pm IST

കൊച്ചി: ചൈനയുടെയും ഉത്തരകൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണ് സിപിഐഎമ്മിന് ആഭിമുഖ്യമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച്‌ അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്.  

ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണെന്നും നമ്മുടെ പാര്‍ട്ടി ലൈനിന്റെ വിജയമാണെന്നും ജയശങ്കര്‍ പറയുന്നു. സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകര്‍ക്കാന്‍ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോര്‍ക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കില്‍ നാമില്ല, നമ്മുടെ പാര്‍ട്ടിയില്ല. ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം. ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിപിഎം എറണാകുളം ജില്ലാസമ്മേളന വേദിയില്‍വച്ചായിരുന്നു കോടിയേരിയുടെ ചൈനാ അനുകൂല പ്രസ്താവന. കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ജയശങ്കറിന്റെ പ്രതികരണം. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദര്‍ശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്.

1962ല്‍ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാര്‍ട്ടിലൈന്‍. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64ല്‍ നമ്മള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതല്‍ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്.

ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണ്, നമ്മുടെ പാര്‍ട്ടി ലൈനിന്റെ വിജയമാണ്.

സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകര്‍ക്കാന്‍ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോര്‍ക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കില്‍ നാമില്ല, നമ്മുടെ പാര്‍ട്ടിയില്ല. 

ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടിവന്നാല്‍ തകര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.