പാരിപ്പള്ളി അമൃത എച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
നെല്ലും നെല്ച്ചെടിയും നെല്പാടവുമൊക്കെ കാണാതെ വളരുന്ന ഇന്നത്തെ പുതുതലമുറയ്ക്ക് തികച്ചും മാതൃകയാണ് അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസ് എന്ന് എംപി പറഞ്ഞു. ഒരേക്കര്‍ തരിശ് നിലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. പാടത്തിറങ്ങി നെല്ക്കതിര് കൊയ്താണ് എംപി ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാകുമാരി, ഇത്തിക്കര ബ്ലോക്ക് വൈസ്പ്രസിഡന്റ് എ.സുന്ദരേശന്, എച്ച്എം ലത എം.എസ്., വൈ.സോമരാജന്, പാരിപ്പള്ളി കൃഷി ഓഫീസര്‍ ധന്യാകൃഷ്ണന്‍, പിടിഎ വൈസ് പ്രസിഡന്റ് ഷാന്സോമരാജന്, ലേഖ സി.കെ, എ.സുഭാഷ്ബാബു, ബിന്ദു.എന്‍.ആര്, രഞ്ജിത്, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: