നെതന്യാഹു സബര്‍മതി ആശ്രമത്തില്‍

Wednesday 17 January 2018 4:13 pm IST

അഹമ്മദാബാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോ ആയാണ് നെതന്യാഹു സബര്‍മതി ആശ്രമത്തില്‍ എത്തിയത്.

 ആശ്രമത്തില്‍ എത്തിയ നെതന്യാഹു ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും മോദി സമ്മാനിച്ച പട്ടങ്ങള്‍ പറത്തുകയും ചെയ്തു. ആശ്രമത്തിലേക്കുള്ള യാത്ര പ്രചോദനം പകരുന്നതായിരുന്നുവെന്നും അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ എഴുതി.

20 മിനിറ്റ് ആശ്രമത്തില്‍ ചെലവിട്ട ശേഷമാണ് നെതന്യാഹു മടങ്ങിയത്. മോദിയുടെ ക്ഷണം സ്വീകിരച്ച്‌ ഗുജറത്തില്‍ എത്തുന്ന മൂന്നാമത്തെ ലോകനേതാവാണ് നെതന്യാഹു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചൈനീസ് പ്രസിഡന്‍റ് ഷിചിന്‍ പിംഗും ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.