മേവാനിയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചു

Thursday 18 January 2018 2:45 am IST

ചെന്നൈ: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയുടെ പത്രസമ്മേളനം ചെന്നൈയിലെ മാധ്യമപ്രവര്‍കര്‍ ബഹിഷ്‌ക്കരിച്ചു. പത്രസേമ്മളനത്തില്‍ നിന്ന്  റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ പുറത്താക്കിയേ പറ്റുവെന്ന് ശഠിച്ചതാണ് കാരണം. ചെന്നൈയിലെ ക്വയിദ് ഇ മിലത് മീഡിയാ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേവാനി. പരിപാടിക്കു ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു മണിക്കൂര്‍  സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍  അടക്കം പത്രക്കാര്‍ എത്തിയത്. 

മൈക്കുകളുടെ കൂട്ടത്തില്‍ റിപ്പബ്ലിക് ടിവിയുടേതും കണ്ട മേവാനി ഉടന്‍ ആരാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ എന്നും ഇവരുമായി തനിക്ക് സംസാരിക്കേണ്ടന്നും ആക്രോശിച്ചു. മറ്റു പത്രപ്രവര്‍ത്തകര്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്റര്‍വ്യൂ അനുവദിക്കേണ്ടെന്നും പൊതുപരിപാടി റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും പത്രപ്രവര്‍ത്തകര്‍ പറഞ്ഞുവെങ്കിലും മേവാനി റിപ്പോര്‍ട്ടറെ പുറത്താക്കി. റിപ്പോര്‍ട്ടറെ പുറത്താക്കിയതോടെ പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം ജിഗ്നേഷ് മേവാനിയുടെ പരിപാടി ബഹിഷ്‌കരിച്ചു.

 

മാധ്യമപ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡയയില്‍  അഭിനന്ദന പ്രവാഹമാണ്. ചെന്നെയിലെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയില്‍ മിക്കവരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.