ആലപ്പുഴ: സിപിഎം ജില്ലാ സമ്മേളനത്തില്‍ ചൈനയ്ക്ക് അനുകൂലമായി പ്രസംഗിച്ച സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ജില്ലാ പോലീസ് ചീഫിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരന്തര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനയെ അനുകൂലിച്ച് പ്രസംഗിച്ചതുവഴി കോടിയേരി ചെയ്തത് കടുത്ത രാജ്യദ്രോഹമായി കണ്ടു നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാകണം.
ചൈനയുടെ ആനുകൂല്യം കൈപ്പറ്റുന്ന നേതാവാണ് കോടിയേരിയേന്നും സോമന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: