പ്രൊഫ. സി.ജി. രാജഗോപാലിന് ചക്കുളത്തുകാവില്‍ സ്വീകരണം

Thursday 18 January 2018 2:00 am IST


എടത്വാ: ഭക്തകവി തുളസീദാസ് രചിച്ച ശ്രീരാമചരിതമാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രൊഫ. സി.ജി. രാജഗോപാലിന് ചക്കുളത്തുകാവില്‍ സ്വീകരണം. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 19ന് നടക്കുന്ന സ്വീകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനാകും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യ പ്രഭാഷണവും നടത്തും. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. രാമന്‍പിള്ള, അമ്പലപ്പുഴ ഗോപകുമാര്‍, ക്ഷേത്രോത്സവ കമ്മറ്റി പ്രസിഡന്റ് സതീഷ് കുമാര്‍, പ്രോഗാം കോ-ഓഡിനേറ്റര്‍ ശ്രീവത്സന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും.
  ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി  നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.