ആലപ്പുഴ: കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ പട്ടികജാതിക്കാരെയും ആദിവാസികളെയും കബളിപ്പിക്കുകയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍.
നിയമ ലംഘനം നടത്തിയ തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി ഗോപകുമാര്‍, ഡി. അശ്വനിദേവ്, നേതാക്കളായ പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, ഡി. പ്രദീപ്, ഭുവനേശ്വരന്‍, എല്‍.പി. ജയചന്ദ്രന്, സി.എ. പുരുഷോത്തമന്, സുമിഷിബു, ഗീതരാംദാസ്, സജീവ് ലാല്‍, ആര്. ഉണ്ണികൃഷ്ണന്, എസ്. ഉണ്ണികൃഷ്ണന്, എസ്. സാജന്, കെ.ബി. ഷാജി, വി. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: