കുടിവെള്ളത്തിനായി ദാഹിച്ച് ഒന്നരപ്പതിറ്റാണ്ട്

Wednesday 17 January 2018 8:46 pm IST

പീരുമേട്: കുടിവെള്ള വിതരണം മുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിധ നടപടിക്രമങ്ങളും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നെല്ലിമല കവല മുതല്‍ അറുപത്തിരണ്ടാം മൈല്‍ വരെയുള്ള ഭാഗങ്ങളിലാണ് കുടിവെള്ള വിതരണം നിലച്ചത്. 

നിരവധി കുടുംബങ്ങളാണ് ഇതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. കുടിവെള്ള വിതരണ പൈപ്പിന്റെ ചില ഭാഗങ്ങള്‍ ജലവിതരണത്തിന്റെ മര്‍ദ്ദം മൂലം പൊട്ടിയതിനെ തുടര്‍ന്നാണ് വിതരണം തടസപ്പെടാന്‍ കാരണം. 

ഗുണനിലവാരമില്ലാത്ത പൈപ്പുകളായതിനാലാണ് തകരാറിലാകാന്‍ കാരണമായതെന്ന് പറയുന്നു. വിതരണം പുനസ്ഥാപിക്കുന്നതിനായി ജലവിതരണ ഓഫീസിലും വകുപ്പു മന്ത്രിക്കും നിരവധി അപേക്ഷകള്‍ നല്‍കിയിട്ട് വര്‍ഷങ്ങളായിട്ടും നാളിതുവരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എയ്ക്കും അപേക്ഷ നല്‍കിയതാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പീരുമേട് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയഎസ്റ്റിമേറ്റ് എംഎല്‍ എയ്ക്ക് നല്‍കിയതുമാണ് മൂന്നാം തവണ ജനപ്രതിനിധിയായി തുടര്‍ന്നിട്ടും ഇതിന് പരിഹാരം ഉണ്ടാക്കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.