ചൂടിന്റെ കാഠിന്യമേറി; കൃഷികള്‍ നശിക്കുന്നു

Wednesday 17 January 2018 8:47 pm IST

കട്ടപ്പന: വേനല്‍ ആരംഭത്തില്‍ തന്നെ ചൂടിന്റെ കാഠിന്യമേറിയത് ഹൈറേഞ്ചിലെ തന്നാണ്ട് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വേനല്‍ ആരംഭത്തില്‍ തന്നെ തോടുകളിലടക്കം വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞതോടെ നനവ് ആവശ്യമായ വാഴയും പാവലും അടക്കമുള്ള കൃഷികളാണ് പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ കടുത്ത വരള്‍ച്ചയില്‍ ഹൈറേഞ്ചിലെ തന്നാണ്ട് വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നു. ഇത്തവണ ആദ്യ ഘട്ടത്തില്‍ ലഭിച്ച മഴയും അനൂകൂല കാലാവസ്ഥയും കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. ഇതിന് ശേഷമാണ് വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് ഏത്തവാഴയും ഒപ്പം പാവല്‍ കൃഷിയും കര്‍ഷകര്‍ ആരംഭിച്ചത്. നിലവില്‍ പാവല്‍ കായ്ച്ച് തുടങ്ങുന്ന സമയമായതോടെ കടുത്ത വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. 

കാലവര്‍ഷക്കെടുതിയിലും കടുത്ത വരള്‍ച്ചയിലും വന്‍ കൃഷിനാശമുണ്ടായി കര്‍ഷകര്‍ കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തുമ്പോളും സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ കാലാവസ്ഥ ചതിച്ചാല്‍ ഇത്തവണയും ഹൈറേഞ്ചിലെ തന്നാണ്ടു കര്‍ഷകര്‍ക്ക് മിച്ചമുണ്ടാകുക കടബാധ്യതയും കഷ്ടപ്പാടും മാത്രമാകും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.