പുറം ബണ്ടിന്റെ നിര്‍മ്മാണം തുടങ്ങി

Thursday 18 January 2018 2:00 am IST

 

കല്ലറ: പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ചുളള പുറംബണ്ട് നിര്‍മ്മാണം തുടങ്ങി. ഏഴ് പാടശേഖരങ്ങളിലായി ആയിരത്തിനാനൂറ് മീറ്റര്‍ നീളത്തിലാണ് ബണ്ട് നിര്‍മ്മിക്കുന്നത്. പ്രധാനമായും കങ്ങഴ 2, പറമ്പന്‍കരി, വട്ടമറ്റം, പടിഞ്ഞാറെപുറം, പോത്തന്‍മാലി, മുതിരക്കാല, പുതുപ്പളളി പാടശേഖരങ്ങളിലെ ഇരുനൂറ് കര്‍ഷകര്‍ക്ക് ബണ്ട് പൂര്‍ത്തിയാക്കുന്നതോടെ പ്രയോജനം ലഭിക്കും. 

ഇവിടെ 360 ഏക്കര്‍ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ബണ്ട് നിര്‍മ്മിക്കുന്നതോടെ കുടൂതല്‍ സ്ഥലത്ത് കൃഷിറക്കാനും പുഞ്ച കൃഷി ചെയ്യാനും കഴിയുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഏഴ് ലക്ഷം രൂപയാണ്  നിര്‍മ്മാണത്തിനായി അനുവദിച്ചത്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍ ബണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ് അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് അന്നമ്മ രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷെരീഫ്, പി. കെ. ഉത്തമന്‍, ജോണി തോട്ടുങ്കല്‍, ഗോപിനാഥന്‍, റെജി തടിപ്പുഴ, സി. കെ. ജോര്‍ജ്ജ്, ജോസഫ് റെഫിന്‍ ജെഫ്രി എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.