ആശുപത്രിയിലെ മണല്‍കടത്ത് തടഞ്ഞു

Thursday 18 January 2018 2:00 am IST

 

 

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍മ്മാണത്തിനിടെ മണല്‍ കടത്തി എന്നാരോപിച്ച് ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍ ലോറി തടഞ്ഞു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. 

  ആശുപത്രിയുടെ ജെ. ബ്ലോക്കിനു മുന്നില്‍ 150 കോടി രൂപ മുടക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഇവിടെ നിന്നും ടിപ്പര്‍ ലോറികളില്‍ മണല്‍ കടത്തിയതെന്ന് ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. ഞായറാഴ്ച ദിവസങ്ങളില്‍ 40 ലോഡിലേറെ മണലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടങ്ങള്‍ നികത്താനായി ഇവിടെ നിന്നും കടത്തുന്നതെന്നാണ് ആക്ഷേപം. 

  ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി പഴൂപ്പറലില്‍, സി. പ്രദീപ്, സിബിദാസ്, ബിജെപി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനു പാളയത്ത് എന്നിവരാണ് ലോറി തടഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.