തീരുമാനം സ്വാഗതാര്‍ഹം: ന്യൂനപക്ഷ മോര്‍ച്ച

Thursday 18 January 2018 2:00 am IST

 

ചാരുംമൂട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധീരമായ നടപടി പാവപ്പെട്ട മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ഗുണം ചെയ്യുമെന്ന് ന്യൂനപക്ഷ മോര്‍ച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി.

  വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ കാലങ്ങളായി തുടര്‍ന്നു വന്ന പ്രീണനമാണ് ബിജെപിയുടെ കേന്ദ്രഭരണത്തില്‍ തിരശ്ശീല വീണത്. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് നവാസ് ആദിക്കാട്ടുകുളങ്ങര അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സുധീര്‍ സുലേമാന്‍ റാവുത്തര്‍, ട്രഷറര്‍ അനിയന്‍ തോമസ്സ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മധുര പലഹാരങ്ങള്‍ വിതരണം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.