നന്നാകാന്‍ ഒന്നാകണം: വെള്ളപ്പള്ളി

Thursday 18 January 2018 2:00 am IST

 

ചാരുംമൂട്: ആദര്‍ശ രാഷ്ട്രീയം മരിച്ചു ഇപ്പോള്‍ ഇരുപക്ഷവും അടവു രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. 2836-ാം നമ്പര്‍ താമരക്കുളം വേടരപ്ലാവ് ശാഖാ യോഗത്തിന്റെ ഗുരുക്ഷേത്രസമര്‍പ്പണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നയാല്‍ നന്നാകുമെന്നും നന്നാകാന്‍ ഒന്നാകണമെന്നും 28 ശതമാനം ജനസംഖ്യയുള്ള ഈഴവ സമുദായം ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മാവേലിക്കര യൂണിയന്‍ സെക്രട്ടറി സുഭാഷ് വാസു അദ്ധ്യക്ഷനായി. പന്തളം യൂണിയന്‍ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി. ഷാജി എം. പണിക്കര്‍, ഇറവങ്കര വിശ്വനാഥന്‍, ബി. സത്യപാല്‍, ബി. തുളസീദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.