ആലപ്പുഴ: ആലപ്പുഴ -ചാത്തനാട് റോഡിന്റെ മുടങ്ങികിടക്കുന്ന പണി അടിയന്തരമായി ആരംഭിക്കുവാന്‍ മന്ത്രി ജി. സുധാകരന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മാസങ്ങളായി പൊളിച്ചിട്ട റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം ന ല്കി.
പണി ആരംഭിച്ച് റോഡ് പൊളിച്ച് ഓട നിര്‍മ്മിച്ചുവെങ്കിലും തുടര്‍ുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടത്താതിരുത് നാട്ടുകാര്‍ പരാതിയായി മന്ത്രിയെ അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള വിശദീകരണം വാങ്ങാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: