ടോറസ് കാറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Thursday 18 January 2018 2:00 am IST
കൊടുങ്ങൂര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം ടോറസ് ലോറി ഇടിച്ച് രണ്ട് കാറുകള്‍ തകര്‍ന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ലോറി പൊന്‍കുന്നത്തു നിന്ന് കൊടുങ്ങൂര്‍ ഭാഗത്തേക്കും കാറുകള്‍ പൊന്‍കുന്നം ഭാഗത്തേക്കും പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ടോറസിന്റെ ഇടിയേറ്റ കാര്‍ പുറകില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിലെ പൂഞ്ഞാര്‍ പെരിങ്ങുളം സ്വദേശികളായ ചെല്ലമ്മ (75), സുശീലകുമാരി (65), പ്രമോദ് (45) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാരിത്താസ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ക്ക് തലക്കാണ് പരിക്കേറ്റത്. ടോറസ് ലോറി അമിത വേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം ടോറസ് ലോറി ഇടിച്ച് രണ്ട് കാറുകള്‍ തകര്‍ന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ലോറി പൊന്‍കുന്നത്തു നിന്ന് കൊടുങ്ങൂര്‍ ഭാഗത്തേക്കും കാറുകള്‍ പൊന്‍കുന്നം ഭാഗത്തേക്കും പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ടോറസിന്റെ ഇടിയേറ്റ കാര്‍ പുറകില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിലെ പൂഞ്ഞാര്‍ പെരിങ്ങുളം സ്വദേശികളായ  ചെല്ലമ്മ (75), സുശീലകുമാരി (65), പ്രമോദ് (45) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാരിത്താസ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ക്ക് തലക്കാണ് പരിക്കേറ്റത്. ടോറസ് ലോറി അമിത വേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.