ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷം: ഡോ. ടി.കെ.വിജയരാഘവന്‍

Thursday 18 January 2018 2:45 am IST

തൃശൂര്‍: കേരളം കാത്തിരിക്കുന്നത് ബിജെപിയെയാണെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷങ്ങളിലൊന്നാണിതെന്നും ഇന്നലെ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. ടി.കെ.വിജയരാഘവന്‍. 2000-2004 കാലഘട്ടത്തിലാണ് ഇടതു സര്‍ക്കാരിന്റെ നോമിനിയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത്. ആരോഗ്യവകുപ്പില്‍ നിന്ന് സിവില്‍ സര്‍ജനായി വിരമിച്ചയാളാണ് ഡോ. വിജയരാഘവന്‍. 

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വികാസ് യാത്രയ്ക്ക് അനുബന്ധമായി സംഘടിപ്പിച്ച യോഗത്തിലാണ് അംഗത്വം വിതരണം ചെയ്തത്. 

സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, നേതാക്കളായ കെ.വി. ശ്രീധരന്‍മാസ്റ്റര്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.എം.വേലായുധന്‍, എം.എസ്.സംപൂര്‍ണ, ബി.ഗോപാലകൃഷ്ണന്‍, ജില്ലാപ്രസിഡന്റ് എ.നാഗേഷ്, കെ.കെ. അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, അനീഷ് ഇയ്യാല്‍, ജസ്റ്റിന്‍ ജേക്കബ്ബ്, പി.മുകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തില്‍ കമ്മ്യൂണിസം മൂലധനശക്തികളുടെ കയ്യിലാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെല്ലാം കോടീശ്വരന്മാരായി. ഇവരില്‍ പലരുടേയും മക്കള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് മക്കളെ വിദേശത്ത് പഠിക്കാനയക്കുന്ന നേതാക്കള്‍ കേരളത്തിലെ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.