ദോക്‌ലാമിൽ സൈന്യത്തെ വിന്യസിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Thursday 18 January 2018 10:34 am IST

ന്യൂദല്‍ഹി: ദോക് ലാമിൽ ചൈന സൈനിക ശക്തി വ്യാപിപ്പിക്കുന്നു. ദോക് ലാമിന്റെ വടക്കൻ പ്രദേശങ്ങളിൽ ചൈന വൻ തോതിൽ സൈന്യത്തേയും സൈനിക വാഹനങ്ങളേയും വിന്യസിച്ചതായിട്ടാണ് റിപ്പോർട്ട്.  ഇതിന്‍റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  

വടക്കന്‍ ദോക് ലാം പൂര്‍ണമായും കൈയ്യേറി ചൈന സായുധവാഹനങ്ങള്‍ വിന്യസിച്ചതായും ഉയരംകൂടിയ നിരീക്ഷണ ടവറുകളും സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴ് ഹെലിപ്പാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും ചൈന നിര്‍മിച്ചിട്ടുണ്ട്.  മാത്രമല്ല, ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയില്‍ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 നാള്‍ നീണ്ടുനിന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.