സുപ്രീം കോടതി പ്രശ്നം; നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ജഡ്ജിമാർ

Thursday 18 January 2018 11:14 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണം ഉന്നയിച്ച നാല് ജഡ്ജിമാരുമായി ചർച്ച നടത്തി. രാവിലെ കോടതി ചേരുന്നതിന് മുന്നോടിയായിട്ടാണ് ചർച്ച നടത്തിയത്. 

പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് മുന്പാകെ വച്ചതായാണ് സൂചന. ഒരു ചര്‍ച്ച കൊണ്ട് അവസാനിക്കുന്ന പ്രശ്നങ്ങള്‍ അല്ല ഉന്നയിച്ചിട്ടുള്ളതെന്നും തുടര്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും പ്രതിഷേധിച്ച ചെലമേശ്വര്‍,​ രഞ്ജന്‍ ഗോഗോയി, മദന്‍ ബി.ലോക്കൂര്‍,​ കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അവധിയിലായിരുന്നതിനാല്‍ ഇന്നലെ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായി പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഇന്നലെ തുടരാനായിരുന്നു തീരുമാനം. എന്നാല്‍, പനി മൂലം ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെ അവധിയെടുക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.