കോട്ടപ്പുഴയിലെ ജലചൂഷണം; പൈപ്പ് ഉപയോഗിച്ച് ജലമൂറ്റൂന്നു

Thursday 18 January 2018 11:38 am IST
വേനല്‍ കനത്തതോടെ മലയോര മേഖലയിലെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് ക്രമാതീത കുറഞ്ഞിട്ടുണ്ട്. കൂടാതെ പുഴയുടെ ഉത്ഭവ കേന്ദ്രത്തില്‍ നിന്നും ജലചൂഷണവും വന്‍തോതില്‍ നടക്കുന്നുണ്ട്.

പൂക്കോട്ടുംപാടം: വേനല്‍ കനത്തതോടെ മലയോര മേഖലയിലെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് ക്രമാതീത കുറഞ്ഞിട്ടുണ്ട്. കൂടാതെ പുഴയുടെ ഉത്ഭവ കേന്ദ്രത്തില്‍ നിന്നും ജലചൂഷണവും വന്‍തോതില്‍ നടക്കുന്നുണ്ട്.

കോട്ടപ്പുഴയുടെ ഇരുകരകളില്‍ നിന്ന് മാത്രമായി ചെറുതും വലുതമായ  നൂറുകണക്കിന് പിവിസി പൈപ്പുകള്‍ ഉപയോഗിച്ചാണ് ജലചൂഷണം നടത്തുന്നത്. വന്‍കിട തോട്ടം ഉടമകള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരാണ് ജലചൂഷകരില്‍ ഭൂരിഭാഗം പേരും, ഇരുപത്തിനാല് മണിക്കൂറും തോട്ടം, പൂന്തോട്ടം എന്നിവ നനക്കാനാണ് ഇവര്‍ ഈ വെള്ളം ഉപയോഗിക്കുന്നത്. ഇത് പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ ബാധിച്ചിട്ടുണ്ട്.

ജലചൂഷകര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കില്‍ മാത്രമേ താഴ്ന്ന പ്രദേശത്തുള്ളവര്‍ക്കും പുഴക്കൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ കിണര്‍ നിര്‍മ്മാണം സാധ്യമല്ലാത്തതിനാല്‍ വീട്ടാവശ്യങ്ങള്‍ക്കും പ്രദേശവാസികളും പുഴയെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ പ്രദേശങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന പുഴ മലിനമാകുന്നതിനും കാരണമായി, പുഴയില്‍ ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും, മദ്യ കുപ്പികള്‍ പൊട്ടിച്ചെറിയുന്നതും, പ്രഥമിക ആവശ്യങ്ങള്‍ പുഴയില്‍ നിര്‍വഹിക്കുന്നതും ജലം മലിനമാവുന്നതിന് കാരണമായിട്ടുണ്ട്. ഇത്തരം സമൂഹ്യ വിരുദ്ധര്‍ക്കെതിരെയും, ജലചൂഷകര്‍ക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.