അമൃത ഭാരതി പരീക്ഷ: അനുഷിഖ വിനോദിന് രണ്ടാം റാങ്ക്

Thursday 18 January 2018 12:17 pm IST

കുവൈറ്റ്: ബാലഗോകുലത്തിന്റെ കീഴിലുള്ള അമൃതഭാരതി വിദ്യാപീഠം നടത്തിയ സാംസ്‌ക്കാരിക പരീക്ഷയില്‍ കുവൈറ്റില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് രണ്ടാം റാങ്ക്. കുവൈറ്റ് മധുര ബാലദര്‍ശിനിലെ അംഗം അനുഷിഖ വിനോദാണ് രണ്ടാം റാങ്കിന് അര്‍ഹത തേടിയത്. പ്രബോധിനി പരീക്ഷയില്‍ ആറാം ക്‌ളാസ്സുകാരിയായ അനുഷിഖ 125 ല്‍ 118 മാര്‍ക്ക് നേടി.

ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം, നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍, ഋഷി മാരുടെയും  മഹാപുരുഷന്മാരുടെയും ജീവിത കഥകള്‍, സംസ്‌കൃതം എന്നിവ പഠന വിഷയമാക്കി  മാതൃഭാഷയില്‍ നടത്തപ്പെടുന്ന മൂന്നു തലത്തില്‍  ഭാരതത്തിലും വിദേശത്തുമായി ഏകദേശം 5000ത്തോളം കുട്ടികള്‍ എഴുതിയ പരീക്ഷയില്‍  കുവൈറ്റില്‍ നിന്നും 68  കുട്ടികളാണ് പരീക്ഷ എഴുതിയത്. 

പ്രബോധിനി പരീക്ഷ എഴുതിയ 38 ല്‍  26 കുട്ടികള്‍ വിജയിച്ചു. സാന്ദീപനി പരീക്ഷ 30 കുട്ടികള്‍  എഴുതിയതില്‍  23 കുട്ടികള്‍ വിജയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.