ബിജെപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Friday 19 January 2018 2:00 am IST


ആലപ്പുഴ: നീതിയുടെ കാവല്‍ക്കാരാകേണ്ടവര്‍ കഴുകന്മാരാകുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ പീഡനത്തില്‍ പ്രതികളാണെന്നത് ഇതാണ് കാണിക്കുന്നത്. ജില്ലയിലെ മന്ത്രിമാര്‍ ആരും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ വീടോ, ബന്ധുക്കളെയോ സന്ദര്‍ശിക്കാത്തത് നീതികേടാണ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല പ്രതികള്‍ക്കൊപ്പമാണ് എന്നതിന്  ഇത് തെളിവാണ് അദ്ദേഹം പറഞ്ഞു.
 മംഗലം വാര്‍ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം ഉന്നതതല പോലീസ് സംഘം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റി മാരാരിക്കുളം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. പീഡനം വെളിച്ചത്തുകൊണ്ടുവന്ന മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനെ കെ. സോമന്‍ ആദരിച്ചു.
നേതാക്കളായ എല്‍.പി. ജയചന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ജി. മോഹനന്‍, മണ്ഡലം ഭാരവാഹികളായ കെ.ജി. പ്രകാശ്, കെ.പി. സുരേഷ് കുമാര്‍, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍, സി.പി. മോഹനന്‍,  കെ.എന്‍. പദ്മകുമാര്‍, സുമ ചന്ദ്രബാബു, റ്റി.സി. രഞ്ചിത്ത്, പി.കെ. ഉണ്ണികൃഷ്ണന്‍, അലോഷ്യസ് അറയ്ക്കല്‍, ആന്റണി ജോസഫ്, മെമ്പര്‍മാരായ രജികുമാര്‍, സി.പി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.