കസഖ്സ്ഥാനില്‍ ബസ് തീപിടിച്ചുകത്തി; 52 പേര് മരിച്ചു
Thursday 18 January 2018 7:04 pm IST
അസ്താന: കസഖ്സ്ഥാനില്‍ ബസ് തീപിടിച്ചു കത്തിയുണ്ടായ അപകടത്തില്‍ 52 പേര് മരിച്ചു. സംഭവത്തില്‍ അഞ്ചു പേര് അദ്ഭുതകരമായി രക്ഷപെടുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ന് വടക്കുപടിഞ്ഞാറന്‍ കസഖ്സ്ഥാനിലെ ഇര്ഗിസ് ജില്ലയില്‍ അക്തോബിയിലായിരുന്നു അപകടം.
ഉസ്ബെക്കിസ്ഥാന് സ്വദേശികളായ നിര്മാണതൊഴിലാളികളുമായി റഷ്യയിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 55 യാത്രക്കാരും രണ്ടു ഡ്രൈവര്‍മാരുമാണ് ബസിലുണ്ടായിരുന്നത്.